‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ RSS നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കെ സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നാണ് വിമർശനം.
അവഗണിക്കപ്പെട്ട മുതിർന്ന നേതാക്കളെ കൂടിഉൾക്കൊണ്ട് പോകാനും ആർ എസ് എസ് നേതൃത്വം സുരേന്ദ്രന് നിർദേശം നൽകിയതായും സൂചനയുണ്ട്.

തിരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ ചേർന്ന ആർഎസ്എസ് നേതൃയോഗത്തിലാണ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. വി. മുരളിധരന്റെയും K സുരേന്ദ്രന്റെയും ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്നും വിമർശനമുയർന്നു.പാർട്ടിയിലെ ഗ്രൂപ്പ് തർക്കം പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തി.

പതിവിൽ നിന്ന് വ്യത്യസ്തമായി Rss നേരിട്ട് പ്രചാരണത്തിനിറങ്ങിയ തിരഞ്ഞെടുപ്പിലെ തിരിച്ചടി Rsട നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.വ്യക്തിവൈരാഗ്യം മാറ്റി നിർത്തി മുതിർന്ന നേതാക്കളെ ഉൾക്കൊണ്ട് പോകാൻ സുരേന്ദ്രന് ആർഎസ്എസ് നേതൃത്വം നിർദേശം നൽകിയതായാണ് സൂചന. ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്തിയതിനെ പറ്റിയും വിമർശനമുയർന്നു.

കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ അണി നിരന്ന തിരഞ്ഞെടുപ്പിൽ ഗ്രൂപ് താൽപര്യത്തിന്റെ പേരിൽ ശോഭാ സുരേന്ദ്രനെ പോലുള്ള വനിതാ നേതാവിനെ പൂർണമായും അവഗണിച്ചത് ശരിയായില്ല എന്ന അഭിപ്രായവും ഉയർന്ന് വന്നു. തിരഞ്ഞെടുപ്പിലേറ്റ കനത്തതിരിച്ചടിയെ തുടർന്ന്ബിജെപി യിലെ ആഭ്യന്തര പ്രശ്നങ്ങൾ നാൾക്കുനാൾ വർദ്ധിച്ച് വരികയാണ് . കെ.സുരേന്ദ്രനും വി.മുരളിധരനും എതിരെ മറു വിഭാഗം ശക്തമായ കരു നീക്കങ്ങളാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News