കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യും: മന്ത്രി എ. കെ ശശീന്ദ്രൻ

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 12000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്.

ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്സ്മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69 കോടി രൂപ നല്‍കിയിരുന്നു.

ജീവനക്കാരുടെ മറ്റ് നിക്ഷേപ-ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചിലവാക്കിയത്. 2017 മുതൽ കുടിശ്ശിക ഉണ്ടായിരുന്ന എല്‍ഐസി, പെന്‍ഷന്‍, പിഎഫ് എന്നീ ഇനങ്ങളില്‍ കുടിശ്ശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തില്‍ നൽകിയതെന്നും മന്ത്രി അറിയിച്ചു.

സർക്കാർ പ്രതിമാസം ശമ്പള ഇന്നത്തിൽ 65 കോടി രൂപയും, പെൻഷൻ ഇനത്തിൽ 69 കോടി രൂപയും നൽകുന്നതിന് പുറമെ ആണ് കുടിശ്ശിക ഇപ്പോൾ തീർത്തത്. കഴിഞ്ഞ ദിവസം 4.02 കോടി ഇടക്കാല ആശ്വാസവും നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News