നാടൊന്നാകെ പ്രതിഷേധിച്ചിട്ടും അറിഞ്ഞമട്ട് നടിക്കാതെ പാലക്കാട്‌ എംഎല്‍എ

പാലക്കാട് നഗരസഭാ ഓഫീസില്‍ ആര്‍എസ്‌എസുകാര്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതില്‍ നാടൊന്നാകെ പ്രതിഷേധിച്ചിട്ടും സ്ഥലം എംഎല്‍എ ഇതൊന്നും അറിഞ്ഞമട്ടില്ല. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചിട്ടില്ല.

16ന് പകല്‍ 12നാണ് നഗരസഭാ ഓഫീസില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ആര്‍എസ്‌എസ്–ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
മുഴുവന്‍ വാര്‍ത്താമാധ്യമങ്ങളിലും സംഭവത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രനും ഡിവൈഎഫ് ജില്ലാ സെക്രട്ടറിയറ്റും നിയമനടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. ഡിവൈഎഫ്‌ഐ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ യൂത്ത്കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചിട്ടില്ലെന്നത് വലിയ പ്രതിഷേധം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ത്തി. പാലക്കാട് നഗരസഭയിലും ബിജെപിയെ സഹായിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്.

സ്വന്തം മൂക്കിന്താഴെ ആര്‍എസ്‌എസുകാര്‍ നടത്തിയ നിയമവിരുദ്ധപ്രവര്‍ത്തനം അറിഞ്ഞില്ലെന്ന് നടിക്കുന്നത് ബിജെപിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ഈ തെരഞ്ഞെടുപ്പ്ബന്ധം പുറത്തുവരുമോ എന്ന ഭയം മൂലമാകാമെന്നാണ് ഉയരുന്ന സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News