നേതാക്കളുടെ പരസ്യ വിമർശനങ്ങൾ പാർട്ടിയെ ദുര്‍ബലപ്പെടുത്തുന്നു; കോൺഗ്രസ് നേതക്കൾക്കെതിരെ കേന്ദ്രനേതൃത്വം

കോൺഗ്രസ് നേതക്കൾക്കെതിരെ കേന്ദ്രനേതൃത്വം. നേതാക്കൾ നടത്തുന്ന പരസ്യ വിമർശനങ്ങൾ പാർട്ടിയെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് വിമർശനം. നേതാക്കൾ പരസ്യ പ്രസ്ഥാവന ഒഴിവാക്കണം എന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആവശ്യപ്പെട്ടു.

പരസ്യ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണം ചെയ്യും. ഇത് എതിരാളികൾ പാർട്ടിക്ക് എതിരായി ആയുധമാക്കും. അഭിപ്രായങ്ങൾ പാർട്ടി ഫോറങ്ങളിലാണ് പറയേണ്ടത്. പൊതു ഇടങ്ങളിൽ പ്രസ്ഥാവന നടത്തുന്നതിനെ നേതൃത്വം ഗൗരവപുർവം പരിഗണിക്കുമെന്നും താരിഖ് അൻവർ പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News