തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; സംസ്ഥാനം നേതൃത്വത്തെ അഭിനന്ദിച്ചു സിപിഐഎം പൊളിറ്റ് ബ്യുറോ

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ സംസ്ഥാനം നേതൃത്വത്തെ അഭിനന്ദിച്ചു സിപിഐഎം പൊളിറ്റ് ബ്യുറോ. പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകാൻ എല്ലാ ഘടകങ്ങൾക്കും പൊളിറ്റ് ബ്യുറോ ആഹ്വാനം നൽകിയെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.കാർഷിക നിയമങ്ങളും, വൈദ്യതി ബില്ലും പിൻവലിച്ചു പുതിയ നിയമം കൊണ്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽഡിഎഫ് കൈവരിച്ചത്. ജനങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസമാണ് പ്രകടമായതെന്ന് വിലയിരുത്തിയ പൊളിറ്റ് ബ്യുറോ വിജയത്തിൽ അഭിനന്ദനങ്ങൾ നൽകി.

ഇതിന് പുറമെ തണുപ്പിലും സമരം തുടരുന്ന കർഷകർക്ക് അഭിനന്ദനമർപ്പിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കർഷക പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകാൻ എല്ലാ ഘടകങ്ങൾക്കും പൊളിറ്റ് ബ്യുറോ ആഹ്വാനം നൽകിയെന്നും സീതാറാം പ്രതികരിച്ചു.

കാർഷിക നിയമങ്ങളും വൈദ്യതി ബില്ലും പിൻവലിക്കണം. കർഷകർ ഉൾപ്പെടെ എല്ലാവരുടെയുംഅഭിപ്രായം പരിഗണിച്ചു പുതിയ നിയമം കൊണ്ടുവരണമെന്നുമാണ് അഭിപ്രായം. 30,31 തീയതികൾ ചേരുന്ന കേന്ദ്രകമ്മറ്റി യോഗം തുടർനടപടികൾ ചർച്ച ചെയ്യും. അതോടൊപ്പം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിളും സിസി തീരുമാനം എടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News