ബിജെപിയുമായി വോട്ട് കച്ചവടം; കെ എസ് ശബരീനാഥനെതിരെ കോൺഗ്രസ് നേതാക്കൾ

കാട്ടാക്കട: ബിജെപിയുമായി വോട്ട് കച്ചവടം കെ എസ് ശബരീനാഥനെതിരെ കോൺഗ്രസ് നേതാക്കൾ. കെ എസ് ശബരീനാഥൻ വിളിച്ച നേതാക്കളുടെ യോഗം അലങ്കോലമായി. മിനിട്സ്ബുക്ക് കീറിയെറിഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി കെ എസ് ശമ്പരീനാഥൻ എം എൽ എ നേരിട്ട് വിളിച്ച യോഗത്തിലാണ് കെ എസ് ശബരീനാഥനെതിരെ തന്നെ പ്രതിഷേധം ഉണ്ടായത്. അരുവിക്കര നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള കെ പി സി സി ഭാരവാഹികൾ, DCC ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്മാർ ,നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.

കെ എസ് ശമ്പരീനാഥൻ MLA ക്ക് ഇത്തരം ഒരു യോഗം വിളിച്ചു ചേർക്കാൻ അധികാരമില്ലെന്ന് പറഞ്ഞ് കെ പി സി സി സെക്രട്ടറിമാരായ പിഎസ് പ്രശാന്തും അഡ്വ ബി ആർ എം ഷെറീഫും ആദ്യം തന്നെ യോഗം ബഹിഷ്കരിച്ചു.ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെ ആര്യനാട് എസ്എഎൻഡിപി ആഡിറ്റോറിയത്തിൽ യോഗം തുടങ്ങിയപ്പോൾ തന്നെ നേതാക്കൾ എല്ലാം കെ എസ് ശബരീനാഥനെതിരെ തിരിഞ്ഞു.

തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനും ബിജെപിയെ വിജയിപ്പിക്കാനും വേണ്ടി മാത്രം പ്രവർത്തിച്ച ആളാണ് കെ എസ് ശബരീനാഥൻ. കോൺഗ്രസ് റിബലുകൾക്ക് എല്ലാ സഹായവും നൽകി.ഇതിൻ്റെ ഭാഗമായാണ് അരുവിക്കര മണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തിലും കോൺഗ്രസിന് ദയനീയ തോൽവി ഉണ്ടായത്. ജില്ലാ ,ബ്ലോക്ക് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.ബി ജെ പി സ്ഥാനാർത്ഥികൾ പലയിടത്തും വിജയിച്ചു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് തനിക്ക് ലഭിക്കാനായി കോൺഗ്രസിനെ ശബരീനാഥൻ ബി ജെ പി ക്ക് വിറ്റു.

ഇപ്പോൾ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ ബിജെപിയുമായി കൂട്ടുചേരാനാണ് ശ്രമിക്കുന്നത് .എന്നിങ്ങനെ ആക്രോശിച്ച നേതാക്കൾ കോൺഗ്രസിനെ ഒറ്റുകൊടുത്ത ശബരീനാഥന് ഇങ്ങനെ ഒരു യോഗം വിളിക്കാൻ അധികാരമില്ലെന്നും ശബരീനാഥൻ ഇറങ്ങി പോകണം എന്നും ആക്രോശിച്ചു.

ഇതിനിടയിൽ ചിലർ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ മിനിട്സ്ബുക്ക് ചന്നം പിന്നം കീറി എറിഞ്ഞു.
അതോടെ തീർത്തും ഒറ്റപ്പെട്ട കെ എസ് ശമ്പരീനാഥൻ എം എൽ എ ആരോടും മിണ്ടാതെ കാറിൽ കയറി സ്ഥലം വിട്ടു.

കെപിസിസി അംഗം വിതുര ശശി , DCC വൈസ് പ്രസിഡൻറ് ജലീൽ മുഹമ്മദ്, ജനറൽ സെക്രട്ടറിമാരായ ജയമോഹനൻ, വി ആർ പ്രതാപൻ , ജ്യോതിഷ്കുമാർ , ബ്ലോക്ക് പ്രസിഡൻറ് മാരായ ഉദയകുമാർ , മലയടി പുഷ്പാഗദൻ ,യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കുറ്റിച്ചൽ വേലപ്പൻ എന്നിവരായിരുന്നു യോഗത്തിൽ എത്തി പ്രതിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News