നേരത്തിനും പ്രേമത്തിനും ശേഷം ‘പാട്ടു’മായി അല്‍ഫോന്‍സ് പുത്രന്‍; ചിത്രത്തില്‍ ഫഹദും നയന്‍താരയും

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ ഒന്നിക്കാനൊരുങ്ങി ഫഹദും നയന്‍താരയും. ഫഹദ് ഫാസില്‍ നായകനാവുന്ന ‘പാട്ട്’ എന്ന ചിത്രം സെപ്റ്റംബര്‍ ആദ്യമാണ് അല്‍ഫോന്‍സ് പ്രഖ്യാപിച്ചത്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. സിനിമയില്‍ നായികയായെത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

നായകന്‍ ഫഹദ് ആണെന്നും സംഗീത സംവിധാനവും താനാണ് നിര്‍വ്വഹിക്കുന്നതെന്നും മാത്രമാണ് പ്രഖ്യാപനസമയത്ത് അല്‍ഫോന്‍സ് പുറത്തുവിട്ടത്. ഇപ്പോ‍ഴിതാ ഫഹദിന്‍റെ നായികയായി നയന്‍താരയെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ടൈറ്റില്‍ പോസ്റ്ററും പോസ്റ്റിനൊപ്പം അല്‍ഫോന്‍സ് പങ്കുവച്ചിട്ടുണ്ട്.

Happy to announce that Lady Superstar Nayanthara is joining our feature film ‘Paattu’. The hero is Fahadh Faasil and the heroine is Nayanthara. Will announce further updates about cast and crew soon . 🙂 🙂 🙂 🙂

Posted by Alphonse Puthren on Saturday, 19 December 2020

യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം.

രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം നേരത്തെ അല്‍ഫോന്‍സ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here