ഇതാണ് സമൂഹത്തിനുള്ള തന്‍റെ മറുപടി; രോഹിത് വെമുലയുടെ അമ്മയുടെ ട്വീറ്റ്

ജാതിവിവേചനത്തെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല അഭിഭാഷകന്‍ അമ്മ രാധിക വെമുലയാണ് രാജാ വമുല അഭിഭാഷകനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഹിത് വെമുലയുടെ മരണശേഷം ശേഷം ജീവിത്തില്‍ ഉണ്ടായ പ്രധാന മാറ്റം ഇതാണെന്ന് രാധിക ട്വീറ്റ് ചെയ്തു.

‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. ‘ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.’ അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘ രാധിക വെമുല ട്വീറ്റ് ചെയ്തു.

2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് വെമുലയുടെ മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

രോഹിതിന്റെ മരണം ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായ പ്രതിഷേധം നടന്നിരുന്നു.

അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതിവിവേചനങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികാരികള്‍ രോഹിതിനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News