വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ യുഡിഎഫ് നേതാക്കള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി അധികാരം പങ്കിടുമോ എന്ന് വ്യക്തമാക്കാതെ യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

തെരഞ്ഞെടുപ്പിന് മുന്നെ തന്നെ യുഡിഎഫ്-വെല്‍ഫെയര്‍ ബന്ധം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനാല്‍ യുഡിഎഫ് നേതാക്കളില്‍ പലരും വ്യത്യസ്തമായ അഭിപ്രായമാണ് ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്.

മതമൗലികവാദ സംഘടനകളുടെ പിന്തുണ വാങ്ങി യുഡിഎഫ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഒരുനേതാക്കളും ഉത്തരം നല്‍കിയില്ല.

യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി യോജിച്ച് പോകാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി വെല്‍ഫെയറിനെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel