കൊറോണ വൈറസിന്‍റെ പുതിയ സ്ട്രെയ്ന്‍ കണ്ടെത്തിയെന്ന് യുകെ; പ‍ഴയതിനെക്കാള്‍ വേഗത്തില്‍ പടരുന്നതെന്നും റിപ്പോര്‍ട്ട്

കൊവിഡ്-19 നെ പിടിച്ചുകെട്ടാനുള്ള പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും നടക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ടുമായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി.

കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേ​ഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിൽ ഈ മാസം മാത്രം കൊവിഡ് കേസുകളിൽ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്. പുതിയ വൈറസ് സ്ട്രെയ്നാണ് കാരണക്കാരനെന്നാണ് കണ്ടെത്തൽ.

പുതിയ സാഹചര്യത്തിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇം​ഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിലെ മറ്റിടങ്ങളിൽ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകൾ വിലക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളുടെ അകത്ത് മാത്രം യാത്രകൾ നടത്തിയാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News