തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതിന് ന്യായീകരണമില്ല; ബിജെപിയില്‍ കെ സുരേന്ദ്രന്‍-ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു

ബിജെപിയില്‍ കെ സുരേന്ദ്രന്‍- ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രചാരണത്തിനിറങ്ങാതെ മാറിനിന്നതില്‍ കരണമൊന്നുമില്ലെന്നും ഇതിന് ന്യായീകരണമില്ലെന്നും കെ സുരേന്ദ്രന്‍ ബിജെപി നേതാക്കളോടും ആര്‍എസ്എസിനോടും വിശദീകരിച്ചു. ഒറ്റക്കെട്ടായി പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ ഇത് ചെവിക്കൊണ്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം. ടി രമേശും പി. കെ കൃഷ്ണദാസും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ ക‍ഴിഞ്ഞില്ലെന്നും പാര്‍ട്ടിക്കുള്ലിലെ പോര് ഇതിന് കാരണമായെന്നും ആര്‍എസ്എസ് നിരീക്ഷിച്ചു.

കെ. സുരേന്ദ്രനെതിരെ ആര്‍.എസ്.എസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 30 ശതമാനം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന് അതിന് സാധിച്ചില്ലെന്നും നേതൃത്വം വിലയിരുത്തി.

അതേസമയം ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ അതൃപ്തിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പറഞ്ഞത്. അതൃപ്തിയുണ്ടെന്നത് മാധ്യമപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ചിരുന്നു. വെവ്വേറെ കത്തുകളാണ് ഇരുപക്ഷവും അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News