ട്വന്‍റി-ട്വന്‍റി തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ പുതിയ രൂപം; അരാഷ്ട്രീയ കൂട്ടായ്മകള്‍ രാഷ്ട്രീയ സംഘടനകള്‍ക്ക് പകരമാവില്ല: ആര്‍ സംഗീത

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിറ്റക്സ് ഗ്രൂപ്പിന്‍റെ അരാഷ്ട്രീയ കൂട്ടായ്മയായ ട്വന്‍റി ട്വന്‍റി നേടിയ വിജയം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളെ പാടെ വിമര്‍ശിക്കുന്ന ഒരു വിഭാഗം ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുളപൊട്ടിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും പകരം നില്‍ക്കുന്നതല്ല ഇത്തരം അരാഷ്ട്രീയ കൂട്ടായ്മകളെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും വന്നിട്ടുണ്ട്.

ട്വന്‍റി ട്വന്‍റിയുടെ രാഷ്ട്രീയ കാ‍ഴ്ചപ്പാടിനെ വിലയിരുത്തുന്ന ഒരു കുറിപ്പ്

കുറച്ചായി പറയണമെന്ന് ആഗ്രഹിച്ച വിഷയമാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപക സുഹൃത്തുക്കളിൽ പലരും 20/20 എന്ന പാർട്ടിയിൽ അന്ധമായി വിശ്വസിക്കുന്നുണ്ട്. അതുമായി താരതമ്യം ചെയ്ത് സാധാരണക്കാരുടെ ഒരു പാർട്ടി വിയർത്തും വലിഞ്ഞും നിരന്തരമായുള്ള പൊതുജന സമ്പർക്കം വഴിയും നേടിയ തദ്ദേശസ്‌ഥാപനങ്ങളിലേക്കുള്ള വിജയത്തെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നു.”” T20 യേ കണ്ടുപഠിക്കു” എന്നതാണ് പുതിയ ഉപദേശരൂപേണെയുള്ള പരിഹാസം. അവരുടെ choice നെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ എനിക്കതിൽ വിശ്വാസമില്ല. ആം ആദ്മിയുടെ welfare പൊളിറ്റിക്സ് കത്തി നിന്നിരുന്ന കാലത്തും നുമ്മക്ക് ഇതേ നിലപാടായിരുന്നു.

(തീവ്രവലതു പക്ഷത്തേക്ക് ബസു തിരിച്ചു കേജ്രിവാൾ അത് ശരിയാണെന്നു തെളിയിച്ചു തന്നു )

ഒന്നാമതായി വികസനo എന്ന ഒരൊറ്റ സമവാക്യം മാത്രം മുൻനിർത്തി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ കമ്പനി മുതലാളിയുടെ managemental ട്രെയിനികളാക്കി നടത്തുന്ന ഭരണം ജനാധിപത്യത്തിന്റെ ഏഴതിരിൽ പെടില്ല.
Discussion, negotiation and dissent എന്നിവയിൽ ഉറപ്പിച്ചതാണ് ജനാധിപത്യത്തിന്റെ തൂണുകൾ. യോജിച്ചു കൊണ്ട് വിയോജിക്കാനും ഉറക്കെ പ്രതിഷേധിക്കാനും വിമർശനങ്ങൾ public domainil വിളിച്ചു പറയാനും എഴുതാനും വേണ്ടിവന്നാൽ സമരമുറയ്ക്ക് ആഹ്വാനം ചെയ്യാനും കഴിയണം.

തങ്ങളോടൊപ്പം നിൽക്കുന്നവർ / പ്രതിപക്ഷത്തുള്ളവർ / ജനങ്ങൾ ഇവർക്ക് ഏതുനിമിഷവും ഓഡിറ്റ് ചെയ്യാനും വീഴിക്കാനും സാധിക്കും എന്നുള്ള ഭയം നിലനിൽക്കുമ്പോൾ അവർ സ്വാഭാവികമായും accountable ആവും എന്ന അടിസ്‌ഥാന തത്വമാണ് ജനാധിപത്യത്തിന്റെ കാതൽ. തങ്ങൾ ശമ്പളം കൊടുക്കുന്ന ( 25000 എന്ന തുക കണ്ടു ) employees വഴി തങ്ങൾ ആഗ്രഹിക്കുന്ന നയങ്ങൾ നടപ്പാക്കുന്ന ഭരണം ഓട്ടോക്രറ്റിക് അല്ലെ?

അടുത്ത ചോദ്യം. അവിടുത്തെ ജനങ്ങൾ സന്തുഷ്ടരല്ലെ?

ആയിരിക്കാം. 1947 നുമുന്പ് റോഡും റെയിലും ഇന്ഗ്ലീഷ് വിദ്യാഭാസവും ജോലിയും തന്നപ്പോൾ വെള്ള മുതലാളിമാർക്ക് കപ്പം കൊടുത്തു “സന്തുഷ്ടരായി ” ജീവിച്ചിരുന്ന നാട്ടു രാജ്യങ്ങൾ ഇതേ പല്ലവിയാണ് പാടിയിരുന്നത്. എന്നിട്ടും പാളത്താർ ചുറ്റിയ അർദ്ധനഗ്നനായ ഒരു മെല്ലിച്ച മനുഷ്യനോനൊപ്പം ഒരു നാട് മുഴുവൻ സ്വന്തന്ത്ര്യം സ്വാതന്ത്യം എന്ന് ഉറച്ചു പറഞ്ഞു അടികൊണ്ടും ബൂട്ടിന്റെ ചവിട്ടേറ്റും തെരുവുകളിൽ പന്തം കൊളുത്തി പ്രകടനം നടത്തിയും കൊളോണിയൽ ആധിപത്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചത് എന്തിനാണ്? ദരിദ്രനാരായണന്മാരുടെ ഒരു നാട് 1947 അർധരാത്രി ഉയർത്തിയ ആത്മാഭിമാനത്തിന്റെ ആ പതാക ഇന്ന് ലോകത്തിലെ വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയില്ലേ. പരിമിതികൾ ഉണ്ട്. ശരിയാണ്. തെരുവുകളിൽ കഴിയുന്ന മനുഷ്യരുണ്ട്. ഭിക്ഷാടകരുണ്ട്. പക്ഷെ തങ്ങൾക്ക് വേണ്ടതിതാണെന്നു ഏതു കൊമ്പത്തെ അപ്പന്റെയും മുഖത്ത് നോക്കി പറയാനുള്ള സ്വാതന്ത്ര്യം കൂടി അവർക്കുണ്ട് എന്നോർക്കണം.
കിലോമീറ്ററുകൾ നടന്നു കാലികളെയും കൂട്ടി കോര്പറേറ്റ് മേലാളന്മാർക്ക് എതിരെ ഡൽഹിയെ വിറപ്പിക്കുന്ന കർഷക സമരം തന്നെ ഉദാഹരണം

ഏറ്റവും പ്രധാനം ഒരു രാഷ്ട്രീയ ideology യുടെ പിൻബലമില്ലാതെ ജനങ്ങളെ രാഷ്ട്രീയ വിദ്യാഭ്യാസമുള്ളവരാക്കി മാറ്റാതെ നടത്തുന്ന ഒരു നയരൂപീകരണത്തിലും എനിക്ക് വിശ്വാസമില്ല. അത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്
ഒന്ന് ചോദിക്കട്ടെ
പൗരത്വ ബില്ലിനെ കുറിച്ചുള്ള ഈ പാർട്ടിയുടെ നിലപാട് എന്താണ്? രാജ്യം മുഴുവൻ പ്രതിഷേധ ജ്വാല ആഞ്ഞടിച്ചപ്പോൾ ഇവരൊരു ചെറുവിരലെങ്കിലും അനക്കിയോ?
ഞങ്ങൾ അതെന്തിന് അറിയണം? ഞങ്ങളുടെ ജീവിതം സുഖമാണല്ലോ എന്ന മനോനിലപാടിനെ ഭയക്കണം. അതല്ല രാഷ്ട്രീയം. ലോകത്തിൽ എവിടെ നടക്കുന്ന അനീതിയും അക്രമവും പലായനങ്ങളും അടിച്ചമർത്തലുകളും തങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ മൂശയിൽ റീവയർ ചെയ്യാനും ഉരുക്കിയെടുത്തു തങ്ങളുടേതായ നിലപാടുകൾ ഉറച്ചു പറയാനും അതിനോട് കണ്ണി ചേരാനും കഴിയുമ്പോൾ ആണ് യഥാർഥ പൗരന്മാർ ജനിക്കുന്നത്.

അത്തരം പൗരധർമ്മത്തെ വളർത്തിയെടുക്കുമ്പോൾ മാത്രമേ ഒരു ജനക്കൂട്ടം രാഷ്ട്രീയമായി പ്രബുദ്ധരാവുന്ന ഒരു മുന്നണി അഥവാ പാർട്ടി ആയിമാറുന്നു എന്നാണീ എന്റെ എളിയ വിശ്വാസം.
അല്ലാത്തിടത്തോളം അതൊരു corporate സ്‌ഥാപനത്തിന്റെ ക്ലറിക്കൽ / മാർക്കറ്റിംഗ് ജോലികൾ നിർവഹിക്കപ്പെടുന്ന കണ്ണാടിച്ചില്ലിട്ട ശീതീകരിച്ച ഓഫീസ്‌മുറി മാത്രമാണ്.

സാമൂഹ്യ അനീതികളോട് പടവെട്ടിയും കലഹിച്ചും നിരന്തരം ജനങ്ങളുടെ കൂടെ നടന്നും ആർജ്ജിച്ച വിശ്വാസം മറ്റൊന്നാണ്. അതുമാത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മൂലധനം.
അതുള്ളിടത്തോളം ഹൃദയം ഇടത്തോട്ട് നോക്കിയിരിക്കും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News