സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണം: സിപിഐഎം; കര്‍ഷക സമരത്തിന് പിന്‍തുണ നല്‍കാന്‍ എല്ലാ ഘടകങ്ങള്‍ക്കും ആഹ്വാനം

സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ഈ സമയത്ത് ഇത്തരം ധൂര്‍ത്ത് പാടില്ല.

ഭക്ഷണത്തിന് പോലും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അതിന് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.

ഇതിന് പകരം പുതിയ പാർലമെന്റ് ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണ്.

20000 കോടി രൂപയുടെ പദ്ധതിയാണിത്. ജനക്ഷേമത്തിന് വേണ്ടി പണം ഉപയോഗിക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്ഥാപനയിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ പൊളിറ്റ് ബ്യൂറോ അഭിനന്ദിച്ചു. കേരള ജനതക്ക് ഇടത്പക്ഷത്തിലുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമായതെന്നും പിബി നിരീക്ഷിച്ചു.

കാർഷിക നിയമങ്ങളും, വൈദ്യതി ഭേദഗതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട പൊളിറ്റ് ബ്യൂറോ കർഷക പ്രക്ഷോഭങ്ങൾക്ക് രാജ്യവ്യാപക പിന്തുണ നൽകാൻ എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

ശീതകാല സമ്മേളനം ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നും അടിയന്തരമായി എല്ലാവർക്കും മാസം 7500 രൂപയും 10കിലോ ഭക്ഷ്യധാന്യങ്ങളും 6 മാസത്തേക്ക് നൽകണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here