കൊല്ലം ചുവന്നു; ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി സിപിഐഎം

കൊല്ലം ജില്ലയിൽ ഇടതുമുന്നണിയിൽ സിപിഐഎമ്മിന് ഇക്കുറി വോട്ട് വിഹിതം വർദ്ധിച്ചു കൊല്ലം കോർപ്പറേഷന്റെ ചരിത്രത്തിലിതാദ്യമ‌ണ് സിപിഐഎമ്മിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിനുള്ള 29 സീറ്റ് വോട്ടർമാർ നൽകിയത്.

ജില്ലാ പഞ്ചായത്തിലും,കരുനാഗപ്പള്ളി മുൻസിപാലിറ്റിയിലും സിപിഐഎമ്മിന് ഒറ്റക്ക് ഭരിക്കാം.ജില്ലയിൽ 144499 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണി നേടി.

കൊല്ലം കോർപ്പറേഷൻ 2015ലെ തെരഞ്ഞെടുപ്പിൽ 36 സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് 25 സീറ്റ് ലഭിച്ചു 2020ൽ അതേ 36 സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് 29 സീറ്റുകളോടെ കോർപ്പറേഷൻ ഒറ്റക്ക് ഭരിക്കാനുള്ള കേവലം ഭൂരിപക്ഷം നേടി പുതിയ ചരിത്രം കുറിച്ചു.

കൊല്ലം ജില്ലയിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 123427 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നുത് 2020 ൽ 144499 വോട്ട് നേടി ഇടതുമുന്നണി ഭൂരിപക്ഷം ഉയർത്തി.

കരുനാഗപ്പള്ളി നഗരസഭയിലും സിപിഐഎമ്മിന് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകൾ ലഭിച്ചു.ആകെയുള്ള 35 സീറ്റുകളിൽ 25 സീറ്റുകളാണ് ഇടതുമുന്നണി നേടിയത് ഇതിൽ 18 സീറ്റും സിപിഐഎമ്മിന്റേത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ 1259 വോട്ടായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം പക്ഷെ 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 4780 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു,

എന്നാൽ ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 14774 വോട്ടിന്റെ ഭൂരിപക്ഷം നേടി ഇടതുമുന്നണി ഐക്യജനാധത്യമുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here