കണ്ണൂരിലെ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവ് പുറത്ത് വിട്ട് എം വി ജയരാജൻ

കണ്ണൂരിൽ ബി ജെ പി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവ് പുറത്ത് വിട്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തലശ്ശേരിയിലെ ലീഗ് ബി ജെ പി പ്രാദേശിക നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടത്.

ബി ജെ പി യെ വളർത്തുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നതെന്ന് വ്യക്തമായതായും എം വി ജയരാജൻ പറഞ്ഞു
കണ്ണൂർ ജില്ലയിൽ പലയിടത്തും യുഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് വ്യക്തമാകുന്നതാണ് അന്തിമ വോട്ട് കണക്കുകൾ.

തലശ്ശേരി നഗരസഭയിലെ ആറ് വാർഡുകളിൽ നഗ്നമായ വോട്ട് കച്ചവടമാണ് നടന്നത്.ഗോപാലപേട്ട വാർഡിൽ 2015 ൽ 190 വോട്ട് ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത്തവണ ലഭിച്ചത് 9 വോട്ടുകൾ.ഇവിടെ ബി ജെ പി വോട്ട് മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് മറിച്ചു നൽകി എന്ന് സമ്മതിക്കുന്ന ലീഗ്-ബി ജെ പി പ്രാദേശിക നേതാക്കളുടെ ഫോൺ സംഭാഷണമാണ് എം വി ജയരാജൻ പുറത്ത് വിട്ടത്.

ബി ജെ പി യെ വളർത്തുന്ന നിലപാടാണ് മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും സ്വീകരിക്കുന്നത് എന്ന് വ്യക്തമായതായി എം വി ജയരാജൻ പറഞ്ഞു.

ഗോപാലപേട്ട,നങ്ങാറത്ത്,കോമ്മൽ, ബാലത്തിൽ, കോമത്ത്പാറ,ചേറ്റംകുന്ന് വർഡുകളിലാണ് ബി ജെ പി ലീഗ് വെൽഫെയർ പാർട്ടി കോൺഗ്രസ് വോട്ട് കച്ചവടം നടന്നത്.2015 ൽ കോൺഗ്രസ്സിന് 115 വോട്ട് കിട്ടിയ കോമത്ത് ഇത്തവണ ലഭിച്ചത് 45 വോട്ട്.ഇവിടെ ബി ജെ പി 34 വോട്ടിനു ജയിച്ചു.നങ്ങാറത്ത് വാർഡിൽ 2015 ൽ 250 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ കോൺഗ്രസ്സിന് ലഭിച്ചത് 86 വോട്ടുകൾ മാത്രം.

ചേറ്റംകുന്നിലെ യുഡിഎഫ് വോട്ട് 363 ൽ നിന്നും 286 ആയി കുറഞ്ഞു. ബാലത്തിൽ വാർഡിൽ ബിജെപി വോട്ട് യു ഡി എഫിന് മറിച്ചു.2015 ൽ കിട്ടിയ 184 വോട്ട് ഇത്തവണ 86 ആയി. വോട്ട് കച്ചവടം നടന്നെങ്കിലും ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയമാണ് സമ്മാനിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here