ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.

കോഴിക്കോട് കോർപ്പറേഷനിലെ മുണ്ടിക്കൽ താഴം മേഖലയിലായിരുന്നു ഷിഗെല്ലാ രോഗ ബാധ കണ്ടെത്തിയത്. ഇവിടെ രോഗ വ്യാപനം വെള്ളത്തിലൂടെയാണ് ഉണ്ടായതെന്ന കാര്യമാണ് പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മുണ്ടിക്കൽ താഴം
മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷിഗല്ല ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും വെള്ളം നേരത്തെ പരിശോധനക്കയച്ചിരുന്നു.

എന്നാല്‍ ഇതില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതേ സമയം ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്ത്തതനങ്ങള്‍ ഊര്ജിആതമാക്കിയിട്ടുണ്ട്. 109 പേർ കഴിഞ്ഞ ദിവസം നടന്ന മെഡിക്കൽ ക്യാമ്പില്‍ പരിശോധനക്ക് എത്തിയിരുന്നു. ഇതില്‍ 15 പേര്ക്ക് രോഗ ലക്ഷണം കണ്ടെത്തി.രോഗം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ട് കുട്ടികളൊഴികെയുള്ളവര്‍ ആശുപത്രി വിട്ടു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here