പ്ലസ് ടു കോഴക്കേസ്; കെ എം ഷാജി എംഎൽഎയെ അടുത്തയാഴ്ച വിജിലൻസ് ചോദ്യം ചെയ്യും

പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ അടുത്തയാഴ്ച വിജിലൻസ് ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം ഷാജിക്ക് നോട്ടീസ് നൽകും.നിലവിൽ 25 ഓളം പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി എം എൽ എ 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്.കേസ് അന്വേഷിക്കുന്ന കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.കെ എം ഷാജിയെ ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം.

കണ്ണൂർ വിജിലൻസ് ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം നോട്ടീസ് നൽകും.ഇതുവരെ 30 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദിനെയും ചോദ്യം ചെയ്തു.കോഴ വാങ്ങി എന്ന് വ്യക്തമാകുന്ന തെളിവുകളും മൊഴികളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

ഇതിൽ വ്യക്തത വരുത്താനാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.കുറച്ചു ദിവസങ്ങളായി നാട്ടിൽ ഇല്ലാതിരുന്ന ഷാജി ഇപ്പോൾ കോഴിക്കോടുള്ള വീട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് ഉടൻ ചോദ്യം ചെയ്യാൻ വിജിലൻസിന്റെ തീരുമാനം. കെ എം ഷാജി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മാറി നിന്നത് ചർച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News