എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം ചേരും. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍റ് ഇടപെടൽ.

ഇൗ മാസം 26ന് രാത്രിയാണ് താരിഖ് അൻവർ കേരളത്തിലെത്തുന്നത്. 23, 24, 26 തിയ്യതികളിൽ ഇന്ദിരാഭവനിൽ വിവിധ തലത്തിലുള്ള വിലയിരുത്തൽ യോഗങ്ങളും കമ്മറ്റികളും ചേരുന്നുണ്ട്. ഡിസിസി അധ്യക്ഷൻമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. 27നാകും താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ സമിതി യോഗം ചേരുക. അന്ന് ഉച്ചക്ക് എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലും താരിഖ് അൻവർ പങ്കെടുക്കും.

എഐസിസി ജനറൽ സെക്രട്ടറി ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ട് കൂടി പരിശോധിച്ചാണ് സംഘടനാതലത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിർണ്ണായക തീരുമാനമെടുക്കുക. നിലവിലെ സാഹചര്യമനുസരിച്ച് കെപിസിസി അധ്യക്ഷനോ യുഡിഎഫ് കൺവീനർ അടക്കമുള്ള നിർണ്ണായക സ്ഥാനങ്ങൾക്കോ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

അതെസമയം ഡിസിസി തലത്തിലുള്ള അഴിച്ചു പണി ഹൈക്കമാൻഡിന്‍റെ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ജില്ലകളിൽ അധ്യക്ഷൻമാരെ മാറ്റുന്നതും പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News