വെള്ളറടയിൽ വാഹന അപകടം; 2 പേർ മരിച്ചു

വെള്ളറട തെക്കൻ കുരിശു മലക്ക് അടുത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ 2 പേർ മരിച്ചു. 7 ആം കുരിശിന്റെ സമീപം വച്ച് ഓട്ടോ നിയന്ത്രണം വിട്ടു താഴെ വരുകയായിരുന്നു.

കീഴ്ക്കാം തൂക്കമായ ഇറക്കത്തിൽ ആയതിനാൽ നിയന്ത്രണം വിട്ട വാഹനം അതിവേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഹാത്തിൽ യാത്രക്കാരായ രാധാമണി അമ്മ, സുമ എന്നിവർ മരിച്ചു.

ഡ്രൈവറും ഒരാളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിൽ. ബന്തു വീട്ടിൽ സന്ദർശനം നടത്താനുള്ള യാത്ര ആയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News