എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപമുള്ള അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു.

പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണച്ചത്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായതോടെ വന്‍ ദുരന്തമാണ് ഒ‍ഴിവായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News