കീഴ്മാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ കൊടികുത്ത്

വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബി ജെ പിയുടെ പാലക്കാട് മോഡൽ വിജയാഘോഷം ആലുവ കീഴ്മാട് ഗ്രാമപഞ്ചായത്തിലും. രണ്ട് വാർഡുകളിൽ മാത്രം വിജയിച്ച വെൽഫെയർ പാർട്ടി പഞ്ചായത്ത് കാര്യാലയത്തിൽ അവരുടെ കൊടി നാട്ടിക്കൊണ്ടായിരുന്നു വിജയം ആഘോഷിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധവുമായി സി പി ഐ എം രംഗത്തെത്തി.

പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം വിളിയോടെ ബാനർ ഉയർത്തിയ ബി ജെ പിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് ആലുവ കീഴ് മാട് ഗ്രാമപഞ്ചായത്തിലും സമാനമായ സംഭവം ഉണ്ടായത്. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വിജയിച്ച വെൽഫെയർ പാർട്ടി പഞ്ചായത്ത് കാര്യാലയത്തിൽ തങ്ങളുടെ കൊടി നാട്ടിക്കൊണ്ടായിരുന്നു വിജയാഘോഷം. രണ്ടാം വാർഡിൽ വിജയിച്ച വെൽഫെയർ പാർട്ടിയുടെ അബ്ദുൾ നജീബ് പെരുങ്ങാട്ട് ആണ് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഓടിയെത്തി പാർട്ടിയുടെ കൊടി നാട്ടിയത്. /പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനത്തിൽ പാർട്ടി പതാക നാട്ടിയ വെൽഫെയർ പാർട്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നെന്ന് സി പി ഐ എം അറിയിച്ചു. 19 വാർഡുള്ള കീഴ്മാട് പഞ്ചായത്തിൽ 10 സീറ്റിൽ വിജയിച്ച് എൽ ഡി എഫ് ആണ് ഇത്തവണയും ഭരണം നിലനിർത്തിയത്. വെൽഫെയർ പാർട്ടിയും കോൺഗ്രസും പ്രാദേശിക ധാരണ പ്രകാരം ഔദ്യോഗികമായി ഇവിടെ ഒരു സീറ്റിൽ മത്സരിച്ചിരുന്നെങ്കിലും ആ വാർഡിൽ എൽ ഡി എഫിനായിരുന്നു ജയം.

കോൺഗ്രസിനെതിരെ സഖ്യമില്ലാത്ത രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് ജയിക്കുകയും ചെയ്തു. ഇവിടങ്ങളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ഈ രണ്ടു വാർഡുകളിലെ വിജയമാണ് ഭരണഘടനാ സ്ഥാപനമായ പഞ്ചായത്ത് കാര്യാലയത്തിൽ കൊടിനാട്ടി ആഘോഷിച്ചത്. വർഗ്ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരേ മുഖമാണെന്ന് വ്യക്തമാക്കുന്നതാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News