തന്നെ പരാജയപ്പെടുത്താന്‍ എംഎല്‍എ ബിജെപിയ്ക്ക് വോട്ട് വിറ്റു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്തെ ഒരു എംഎല്‍എ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് വിറ്റുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച എസ് ആര്‍ പദ്മകുമാറാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. യുഡിഎഫിന് 1500 ലെറെ വോട്ടുകള്‍ ഈ വാര്‍ഡില്‍ കേവലം 73 വോട്ടുകള്‍ ആണ് യുഡിഎഫിന് ലഭിച്ചത്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ് സ്ഥാനര്‍ത്ഥിയായിരുന്ന എസ് ആര്‍ പദ്മകുമാറാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് തന്‍റെ തോല്‍വിക്ക് പിന്നില്‍ ഒരു എംഎല്‍എയാണ്. തന്നെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് വിറ്റതായും അദ്ദേഹം ആരോപിച്ചു.

എത് പരിതസ്ഥിതിയിലും യുഡിഎഫിന് 1500 ലെറെ വോട്ടുകള്‍ ലഭിക്കുന്ന ഈ വാര്‍ഡില്‍ കേവലം 73 വോട്ടുകള്‍ ആണ് പദ്മകുമാറിന് ലഭിച്ചത്. തന്നിക്ക് വേണ്ടി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരുന്നില്ലെന്നും വാര്‍ഡില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് പോലും ഭീഷണിയുണ്ടായിരുന്നതായി പദ്മകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവും, കഴിഞ്ഞ മൂന്ന് ടേം കൗണ്‍സിലറുമായിരുന്ന പുഷ്പലതയായിരുന്നു എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. തന്നെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്ന് പുഷ്പലത കൈരളി ന്യൂസിനോട് പറഞ്ഞു.

കോര്‍പ്പറേഷനില്‍ പലവാര്‍ഡിലും, മാനമായ വോട്ട് കച്ചവടം നടത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു. വരും ദിവസങ്ങളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ആണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News