നീ ഞങ്ങളുടെ കുടുംബത്തില്‍ പിറന്നില്ലെന്നത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്!; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍

ആരാധകരുടെ മാത്രമല്ല പല താരങ്ങളുടെയും പ്രിയങ്കരിയാണ് നസ്രിയ. നസ്രിയ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് അടുത്തിടെ പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് നസ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. ഇരുവരും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‍സിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചാണ് ദുല്‍ഖറിന്‍റെ ആശംസ.

പോസ്റ്റിനൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍മീഡിയയുടെയും ആരാധകരുടെയും മനം കവരുന്നത്.

“മറ്റൊരു അച്ഛന്‍റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്‍മയകരമായ ഒരു പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം”, എന്നാണ് നച്ചുവെന്ന് വിളിക്കുന്ന നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Happy happy birthday you little ball of delight and joy ! my dearest kunyi we never seem to take proper photos when we…

Posted by Dulquer Salmaan on Saturday, 19 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News