“പ്രതികരിച്ചില്ലേ?” ” കരണക്കുറ്റിക്ക് അടിച്ചില്ലേ? ” തുടങ്ങിയ ഐറ്റംസ് വേണ്ട: സ്ത്രീയ്ക്കെതിരേയുള്ള ആക്രമണങ്ങളെ കുറിച്ച് എഴുത്ത് വൈറൽ

സ്ത്രീയ്ക്കെതിരേയുള്ള ആക്രമണങ്ങളെ കുറിച്ച് സ്വന്തം അനുഭവം വിവരിച്ച് ആര്യ ജയാ സുരേഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. “അബ്യുസ് ചെയ്യപ്പെട്ട നടി അനുഭവിച്ച ആ കൺഫ്യുഷൻ , അത് നന്നായറിയാം. ഇന്ത്യൻ സമൂഹത്തിൽ സ്ത്രീയെന്ന നിലയിലുള്ളമോറൽ റെസ്പോണ്സിബിലിറ്റി അപകടകരമാം വിധം ഭാരമേറിയതാണ്. മോശം സ്പർശമാണെന്ന് നൂറുവട്ടം അരക്കിട്ടുറപ്പിക്കാതെ ശബ്ദമെടുക്കാനാവില്ല. അവിടെ ആ സ്ത്രീ ഒരു കോംപ്രമൈസിങ് പൊസിഷനിലും ആയിരിക്കാൻ പാടില്ല. സ്ത്രീയ്ക്കെതിരേയുള്ള ആക്രമണങ്ങളിൽ കഷ്ടി 20% മാത്രം പുരുഷൻ ഏറ്റാൽ മതി (ചിലപ്പോൾ അത്ര പോലും ആവശ്യമില്ല). ബാക്കിയത്രയും സ്ത്രീയുടെ ഭാരമാണ്” എന്നാണ് ആര്യ കുറിച്ച്ചിരിക്കുന്നത് .

കുറിപ്പിന്റെ പൂർണ്ണ രൂപം

ജോലി ചെയ്തിരുന്ന കാലത്ത്, ഒരു ദിവസം രാവിലെ നല്ല തിരക്കുള്ള ബസ്സിൽ നിന്നോണ്ട് യാത്ര ചെയ്യുകയാണ്. എൻ്റെ പിൻഭാഗത്തോട് തൻ്റെ പിൻഭാഗം ചേർത്ത് ഒട്ടിയൊട്ടി ഒരു ചേട്ടൻ നില്പ്പുണ്ട്. തിരിഞ്ഞു നോക്കാൻ ശ്രമിച്ചപ്പോൾ ആൾടെ തലയുടെ പിൻവശം മാത്രമേ കാണുന്നുള്ളൂ. ശ്വാസം വിടാൻ പോലും സ്ഥലമില്ലാത്ത തിരക്കിനിടയിൽ ആ മനുഷ്യനെ ഞാനെങ്ങനെ കുറ്റം പറയാനാണ്? തിരിഞ്ഞു നിന്ന് അശ്ലീല നോട്ടങ്ങൾ അയക്കുന്നില്ല. ഒന്നും പറയാനോ, ശരീരത്ത് സ്വമേധയാ സ്പർശിക്കാനോ ശ്രമിക്കുന്നില്ല. സാഹചര്യമതല്ലേ. നമ്മളെങ്ങനെ കുറ്റം പറയും? എൻ്റെ ശരീരത്തെ സ്പർശിച്ചു നിൽക്കുന്നതിൽ ആ മനുഷ്യനും വിഷമമുണ്ടാകും. എത്ര empathic ആയി എനിക്ക് ചിന്തിക്കാൻ സാധിക്കുന്നുവെന്നോർത്ത് എനിക്ക് തന്നെ അഭിമാനം തോന്നി. ഇതൊരു കടന്നുകയറ്റമല്ല. Resources ഇല്ലാത്ത ഒരു രാജ്യത്തെ സാധാരണക്കാർ പങ്കിട്ടെടുക്കുന്ന ഒരു യാതന മാത്രം. അതെ. We are all in this together!

അടുത്ത സ്റ്റോപ്പിൽ നിന്ന് ബസ് വിടുന്നതിന് തൊട്ടു മുൻപ്, എൻ്റെ പിൻഭാഗത്ത് രണ്ടു കൈകളുമമർത്തി ആഞ്ഞൊന്നു പിടിച്ചിട്ട് അയാൾ ബസ്സിൽ നിന്ന് ഓടിയിറങ്ങി. ഞെട്ടിത്തരിച്ച് നോക്കിയപ്പോൾ, അയാൾ മുന്നോട്ട് നടന്നിട്ട് എന്നെ തിരിഞ്ഞു നോക്കുന്നു, വിജയീഭാവത്തോടെ. ശരീരം മുഴുവൻ വിറച്ചുകൊണ്ട് ആ ഉന്തിലും തള്ളിലും ഞാൻ നിന്നു. പ്രജ്ഞ നഷ്ടപ്പെട്ടു പോയി. അല്പസമയമെടുത്തു എൻ്റെ മനസ്സ് ശരീരത്തിലേക്ക് തിരിച്ചു വരാൻ. ആകെ അങ്കലാപ്പ്. വല്ലാതെ വെറുത്തു. സീറ്റ് കിട്ടിയപ്പോ കർച്ചീഫിൽ മുഖം പൊത്തി കുറച്ചു കരഞ്ഞു. കോളജിൽ ചെന്നിട്ടും പിന്നിലൊരു ഭാരം വഹിച്ചുകൊണ്ട് ഞാൻ നടന്നു, ആ ദിവസം.

അതു കൊണ്ട് abuse ചെയ്യപ്പെട്ട നടി അനുഭവിച്ച ആ confusion, അത് നന്നായറിയാം. ഇന്ത്യൻ സമൂഹത്തിൽ സ്ത്രീയെന്ന നിലയിലുള്ള moral responsibility അപകടകരമാം വിധം ഭാരമേറിയതാണ്. മോശം സ്പർശമാണെന്ന് നൂറുവട്ടം അരക്കിട്ടുറപ്പിക്കാതെ ശബ്ദമെടുക്കാനാവില്ല. അവിടെ ആ സ്ത്രീ ഒരു compromising position ലും ആയിരിക്കാൻ പാടില്ല. സ്ത്രീയ്ക്കെതിരേയുള്ള ആക്രമണങ്ങളിൽ കഷ്ടി 20% മാത്രം പുരുഷൻ ഏറ്റാൽ മതി (ചിലപ്പോൾ അത്ര പോലും ആവശ്യമില്ല). ബാക്കിയത്രയും സ്ത്രീയുടെ ഭാരമാണ്.

NB : “പ്രതികരിച്ചില്ലേ?” ” കരണക്കുറ്റിക്ക് അടിച്ചില്ലേ? ” തുടങ്ങിയ ഐറ്റംസ് വേണ്ട

ജോലി ചെയ്തിരുന്ന കാലത്ത്, ഒരു ദിവസം രാവിലെ നല്ല തിരക്കുള്ള ബസ്സിൽ നിന്നോണ്ട് യാത്ര ചെയ്യുകയാണ്. എൻ്റെ പിൻഭാഗത്തോട് തൻ്റെ…

Posted by Arya Jaya Suresh on Sunday, December 20, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News