സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ; നാളെ മുതൽ 24 മണിക്കൂർ റിലെ നിരാഹാര സമരം

കര്‍ഷക സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. നാളെ മുതൽ സമരവേദികൾ 24 മണിക്കൂർ റിലെ നിരാഹാര സമരം ആരംഭിക്കും.

ഇതിന് പുറമെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ പിരിവ് നടത്താൻ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഡിസംബർ 27 ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ സമയത്ത് എല്ലാവരേയും വീടുകളിൽ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കാനും ആഹ്വാനം നല്കിയിട്ടുണ്ട്. കർഷക സമരം കൂടുതൽ ജനകീയമാക്കുകയും, പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം കൂടുതല് കടുപ്പിക്കാനുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here