2020 ല്‍ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ഈ 9 വയസ്സുകാരന്‍; സ്വന്തമാക്കിയത് 217.14 കോടി രൂപ !

2020 ല്‍ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ഒരു ഒന്‍പതുവയസുകാരനാണ്. ഞെട്ടണ്ട! ‘റയാന്‍സ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ റയാനാണ് യൂട്യൂബില്‍ നിന്നും ആരെയും അതിശയിപ്പിക്കുന്ന വരുമാനം ഉണ്ടാക്കുന്നത്.

റയാന്‍സ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ 29.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 217.14 കോടി രൂപ ഈ വര്‍ഷം റയാന്‍ വാങ്ങിയത്.

ഫോര്‍ബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയാനെന്ന കൊച്ചുമിടുക്കന്‍.
2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. 2015 ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച ‘റയന്‍സ് വേള്‍ഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും 41.7 ദശലക്ഷം വരിക്കാരുണ്ട്..

റയാന്‍സ് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലില്‍ പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. കളിപ്പാട്ടങ്ങളുടെ ‘അണ്‍ബോക്സിങ്ങാണ്’ പ്രാധാനമായും ചെയ്യുന്നത്.

ഒരോ കളിപ്പാട്ടത്തിന്‍റെ എല്ലാ പ്രത്യേകതകളും ഗുണവും ദോഷവും എല്ലാം കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ റയാന്‍ പറഞ്ഞു തരുന്നു. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചില വീഡിയോകളില്‍ ഭാഗമാകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News