അഞ്ചാലുംമൂട് ബൈപാസിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് 2 മരണം

കൊല്ലം അഞ്ചാലുംമൂട് ബൈപാസിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് കന്യാകുമാരി സ്വദേശികളായ നിർമ്മാണത്തൊഴിലാളികൾ മരിച്ചു. കലിയൂർ വേങ്കോട് നോർത്ത് കുടുംബവിളവീട്ടിൽ ജഗൻ (23) സുഹൃത്ത് കുരുവിളവീട്ടിൽ
പ്രിൻസ് ലോറൻസ് (33) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 7.40 ന് കടവൂർ മങ്ങാട് പാലത്തിലായിരുന്നു അപകടം. കാവനാട് വാടകക്ക് താമസിക്കുന്ന തൊഴിലാളികൾ ജോലിക്കായി ചാത്തന്നൂരിലേക്ക് ബൈക്കിൽ പോകവേ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഡോക്ടറും ഭാര്യയും സഞ്ചരിച്ചിരുന്ന കാറാണ് യുവാക്കളെ ഇടിച്ചു തെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവാക്കളെ നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here