നടിയെ അപമാനിച്ച കേസ്; പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചുവെന്ന് നടി

കൊച്ചിയിലെ മോളില്‍ വച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്‍റെ പുതിയ കുറിപ്പിലാണ് പ്രതികൾക്ക് മാപ്പു നൽകിയെന്ന് നടി പറയുന്നത്.

നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍ പറഞ്ഞിരുന്നു.

പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ കളമശേരി പൊലീസാണ് പിടികൂടിയത്. തുടര്‍ന്നാണ് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇരുവരും വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News