പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫെയ്സ്ബുക്ക് പേജ് പുനഃസ്ഥാപിച്ച് ഫെയ്സ്ബുക്ക്

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്ക് പുനഃസ്ഥാപിച്ചു. ഫെയ്‌സ്ബുക്കില്‍ നിന്നും പേജ് അണ്‍പബ്ലിഷ് ആയ വിവരം കര്‍ഷക പ്രക്ഷോഭത്തിന്റെ ടെക് വിഭാഗം ഉറപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം 07 30 ഓടുകൂടിയാണ് കിസാന്‍ ഏക്താ മോര്‍ച്ച ട്വിറ്ററില്‍ ഫെയ്‌സ്ബുക്കിലെ സ്‌ക്രീന്‍ ഷോര്‍ട്ടോടുകൂടി വിവരം ട്വീറ്റ് ചെയ്തത്.

തങ്ങളുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് കാണിച്ചുകൊണ്ടാണ് പേജ് അണ്‍പബ്ലിഷ് ചെയ്തതെന്നും ട്വീറ്റില്‍ പറയുന്നു.

കര്‍ഷക സമരത്തിന്റെ വാര്‍ത്തകളും വിവരങ്ങളും സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ അവഗണിക്കുമ്പോള്‍ വാര്‍ത്തകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സമരത്തിനെതിരായ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടുന്നതിനും വേണ്ടിയാണ് കിസാന്‍ ഏക്താ മോര്‍ച്ച ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, യുട്യൂബിലും, ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നിട്ടുണ്ട്.

അവര്‍ക്ക് തങ്ങളെ ആശയപരമായി പരാജയപ്പെടുത്താന്‍ കഴിയില്ല ഇത് മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. പേജ് അണ്‍പബ്ലിഷ് ആയ വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ കിസാന്‍ ഏക്താ മോര്‍ച്ച കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News