നസ്രിയ പങ്ക് വെച്ച പഴയകാല ചിത്രം :വീ ഷെയർ ദ സെയിം ബർത്ത് ഡേ എന്ന ഹാഷ്ടാഗോട് കൂടിയാണ് നസ്റിയ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്

മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 26-ാം പിറന്നാൾ ആയിരുന്നു ഇന്നലെ . നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാൾ ഇന്നലെ ആയിരുന്നു . പിറന്നാൾ ദിനത്തിൽ നവീന് ആശംസകൾ നേർന്ന് ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. വീ ഷെയർ ദ സെയിം ബർത്ത് ഡേ എന്ന ഹാഷ്ടാഗോട് കൂടിയാണ് നസ്റിയ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.കുഞ്ഞി നസ്രിയ കുഞ്ഞ് നവീനിന്കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രമാണിത്. എനിക്ക് കിട്ടിയ ഏറ്റവും നല്ല പിറന്നാൾ സമ്മാനത്തിന് പിറന്നാൾ ആശംസകൾ എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നസ്രിയ കുറിച്ചു.

നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. സിനിമ മേഖലയിൽ നസ്രിയയ്ക്ക് ഏറ്റവും അടുപ്പമുള്ള ദുൽഖർ പൃഥ്വിരാജ് എന്നിവരുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധേയമായിരുന്നു . കുഞ്ഞി എന്നാണ് ദുൽഖർ നസ്രിയയെ വിളിക്കുന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക് ജന്മദിനാശംസകൾ നേരുകയാണ് ദുൽഖർ.

നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പ്രിയപ്പെട്ട അനിയത്തിക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നു. മൂവരും ചേർന്നു നിൽക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിനൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍മീഡിയയുടെയും ആരാധകരുടെമനം കവരുന്നത്.

“മറ്റൊരു അച്ഛന്‍റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്‍മയകരമായ ഒരു പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം”, എന്നാണ് നച്ചുവെന്ന് വിളിക്കുന്ന നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News