സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളാതെ കെസി വേണുഗോപാല്‍

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാധ്യത തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി സംഘം കേരളത്തിലെ കാര്യങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. എന്നാൽ അതടക്കമുള്ള കാര്യങ്ങൾ എഐസിസി സംഘത്തിന്റെ റിപ്പോർട്ട്‌ ലഭിച്ചശേഷമേ തീരുമാനിക്കൂവെന്നും എഐസിസി സംഘടനാചുമതലയുള്ള വേണുഗോപാൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ പ്രതിക്ഷിച്ച വിജയം ലഭിച്ചിട്ടില്ല. നേതാക്കളുടേയും അണികളുടേയും ആശങ്ക പരിഹരിക്കും. വേണുഗോപാൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന്‌ നേതൃമാറ്റം ആവശ്യപ്പെട്ട്‌ കോൺഗ്രസിൽ കലാപം രൂക്ഷമാണ്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കും എതിരെയാണ്‌ രൂക്ഷവിമർശനമുള്ളത്‌.

യുഡിഎഫ്‌ ഘടകകക്ഷികളും അതൃപ്‌തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ്‌ കെ സി വേണുഗോപാലിന്റെ പ്രതികരണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News