കേന്ദ്രത്തിന്‍റെ കര്‍ഷദ്രോഹ നയങ്ങള്‍ക്ക് കേരളത്തിന്‍റെ ബദല്‍; നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ കേരളം

കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കും. ഇതിനായി ഇൗ മാസം 23ന് പ്രത്യേക സഭാ സമ്മേളനം ചേരാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തു. ബദൽ നിയമ നിർമ്മാണത്തിന്‍റെ സാധ്യതകൾ പരിശോധിക്കാൻ കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു.

കർഷകർക്കും ഉപഭോക്താക്കൾക്കും എതിരായതും സംസ്ഥാന താൽപര്യങ്ങളിലെക്ക് കടന്നു കയറുന്നതുമായ കേന്ദ്ര കാർഷിക നിയമഭേദഗതി പിൻവലിക്കണമെന്ന് ഔദ്യാഗികമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാകും സംസ്ഥാനം പാസാക്കുന്ന പ്രമേയം.

23ന് രാവിലെ 9മണിക്ക് ഇതിനായുള്ള പ്രത്യേക സഭാ സമ്മേളനം ചേരും. ഒരു മണിക്കൂറുള്ള സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തുടർന്ന് പ്രതിപക്ഷ നേതാവും മറ്റ് കക്ഷിനേതാക്കളും സംസാരിക്കും.

ബിജെപിയുടെ ഏക അംഗത്തിന്‍റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും. കർഷക സമരത്തിനുള്ള കേരളത്തിന്‍റെ ഐക്യദാർഢ്യവും പ്രഖ്യാപിക്കും. അതോടൊപ്പം കാർഷിക നിയമ ഭേദഗതിക്കെതിര ബദൽ നിയമ നിർമ്മാണത്തിന്‍റെ സാധ്യതകളും സംസ്ഥാനം പരിശോധിക്കുകയാണ്.

പഞ്ചാബ് മാതൃകയിൽ ബദൽ നിയമ സാധ്യതയാണ് കേരളം തേടുന്നത്. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു. നിയമവകുപ്പുമായി ഉൾപ്പെടെ ഉപസമിതി ചർച്ച ചെയ്ത് സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തുടർ നടപടി സ്വീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News