മട്ടൺ ആസ്വദിച്ചു കഴിക്കാൻ ഇതാ ഈസി മട്ടൺ ഫ്രൈ

മട്ടൺ വിഭവങ്ങൾക്ക് പൊതുവെ ഇഷ്ടക്കാർ കൂടുതലാണ് … മട്ടൺ ആസ്വദിച്ചു കഴിക്കാൻ ഇതാ ഒരു  വിഭവം: ഈസി മട്ടൺ ഫ്രൈ

ആവശ്യമുള്ളത്

1)മട്ടൺ

2)മഞ്ഞൾപൊടി

3)മുളക് പൊടി

4)ഇഞ്ചി വെളുത്തുള്ളി അരച്ചത്

5)ഉപ്പ്

6)ഓയിൽ

7)ഗരം മസാല

8)മല്ലിയില

9)പച്ച മുളക്

10)കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കർ തീയിൽ വെച്ച് ചൂടാക്കുക. ചൂടായ കുക്കറിലേക്ക് 3 സ്പൂൺ ഓയിലും 500 ഗ്രാം മട്ടനും അര സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടര സ്പൂൺ മുളകുപൊടിയും മൂന്നു സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ഒരു സ്പൂൺ ഉപ്പും ചേർത്തു 150 മില്ലി ലിറ്റർ വെള്ളവും ഒഴിച്ച് നന്നായി യോജിപ്പിച്ച് നാലു വിസിൽ വരെ അടച്ചുവെച്ച് വേവിക്കുക.

കുക്കർ തുറന്ന് അഞ്ചു മുതൽ നാലു മിനിറ്റ് വരെ തീ കൂട്ടി വെച്ച് നന്നായി മിക്സ് ചെയ്യുക.

ഇനി വേറെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് വേവിച്ച വച്ച് മട്ടനും അതിന്റെ ഗ്രേവിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു മിനിറ്റ് നന്നായി യോജിപ്പിച്ചശേഷം അതിലേക്ക് ഒരു സ്പൂൺ ഗരം മസാല ചേർത്ത് ആറു മുതൽ ഏഴു മിനിറ്റ് വരെ തീ കൂട്ടിവെച്ച് ഗ്രേവി വറ്റുന്നതുവരെ നന്നായി യോജിപ്പിക്കുക.

ഗ്രേവി മുക്കാലും ആക്കിയതിന് ശേഷം അതിലേക്ക് അരക്കപ്പ് മല്ലിയിലയും 3 സ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞതും മൂന്ന് പച്ച മുളക് നടുവേ കീറിയതും ഇട്ട് രണ്ടു മിനിറ്റ് നന്നായി യോജിപ്പിക്കുക.

നമ്മുടെ സ്വാദിഷ്ഠമായ മട്ടൻ ഫ്രൈ തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News