പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ദേശീയ പതാകയുയര്‍ത്തി ഇടത് അംഗങ്ങള്‍

പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയുയര്‍ത്തി ഇടത് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ഫ്ലെക്സുയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് സത്യപ്രതിജ്ഞക്ക് ശേഷം നഗരസഭയില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചത്.

നഗരസഭയില്‍ 52 അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാക്കി ആദ്യ കൗണ്‍സില്‍ യോഗം ക‍ഴിഞ്ഞതിന് ശേഷമാണ് ഇടതു കൗണ്‍സിലര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. പോലീസ് തടഞ്ഞതോടെ ഇടതുകൗണ്‍സിലര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി പ്രകടനം നടത്തി.

അതേ സമയം കൗണ്‍സിലര്‍ ശിവരാജന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മു‍ഴക്കി. വോട്ടെണ്ണല്‍ ദിനത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കൈയ്യേറി ജയ്ശ്രീറാം ഫ്ലെക്സുയര്‍ത്തിയതിനെതിരെ ക‍ഴിഞ്ഞ ദിവസങ്ങളില്‍ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്‍റുമാരുമാണ് ഫ്ലെക്സുയര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തില്‍ ഐപിസി 153ാം വകുപ്പ് പ്രകാരം മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചതിന് പാലക്കാട് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News