ലീഗ് മതമൗലിക വാദത്തിലേക്ക് നീങ്ങുന്നു; മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ നിലപാടെന്നും എ വിജയരാഘവന്‍

സമസ്‌തക്ക് മറുപടിയുമായി എ വിജയരാഘവൻ. ലീഗിനെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് രാഷ്ട്രീയ നിലപാടെന്നും. വർഗീയത എക്കാലത്തും എതിർക്കപ്പെടണമെന്നും എ വിജയരാഘവന്‍.

വർഗീയത തുറന്നുകാട്ടിയപ്പോഴുളള മാനസിക ബുദ്ധിമുട്ടാണ് ലീഗിനെന്നും എ വിജയ രാഘവന്‍. ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗീയതയും.

ലീഗ്‌ മതമൗലിക വാദത്തിലേക്ക് നീങ്ങുന്നുവെന്ന പ്രഖ്യാപനം വസ്തുതയാണെന്നും എ വിജയരാഘവൻ പ്രതികരിച്ചു.

വർഗീയതക്കെതിരെ എക്കാലവും നിലപാടെടുത്തത് ഇടതുപക്ഷമാണ്. ലീഗും ആർഎസ്എസും തമ്മിൽ ധാരണ ഉണ്ടാക്കിയെന്നും വർഗീയതക്കെതിരെ നിശബ്ദത പാലിക്കുന്നതാണ് തെറ്റെന്നും എ വിജയരാഘവൻ ദില്ലിയിൽ മധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News