
ജനപ്രതിനിധിയായി സത്യ പ്രതിജ്ഞ ചെയ്തതിനു പിന്നാലെ നിക്കാഹ് ചെയ്ത് കുടുംബനാഥനായും സത്യപ്രതിജ്ഞ ചെയ്ത് തൃക്കോവിൽ വട്ടം പഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സജാദ് സലീം.കൊല്ലം കണ്ണനല്ലൂർ സ്വദേശിനി അൻസിയെയാണ് സജാദ് മിന്ന് കെട്ടി ഇരട്ട പദവി നേടിയത്.
തൃക്കോവിൽ വട്ടത്തെ വോട്ടർമാർക്ക് ഹൃദയപക്ഷത്തു നിന്ന് നന്ദി പറഞ്ഞായിരുന്നു സജാദ് സലീമിന്റെ സത്യപ്രതിജ്ഞ,ഇവിടെ മുതിർന്ന അംഗങളുടെ അനുഗ്രഹം ഏറ്റുവാങി നേരെ വധുഗൃഹത്തിലേക്ക് .അവിടെ കൊവിഡ് പ്രൊട്ടൊകോൾ പാലിച്ച് കുടുംബാംഗങ്ങളെ സാക്ഷികളാക്കി സദാദ് മണവാട്ടി അൻസിയെ മിന്നുകെട്ടി.പൊതു പ്രവർത്തകനാണെന്ന് മുമ്പ് ഭാര്യയെ അറിച്ചിരുന്നുവെന്ന് സജാദും പൊതു പ്രവർത്തകനാകുന്നത് ഇഷ്ടമാണെന്ന് അൻസിയും പറഞ്ഞു.
തൃക്കോവിൽ വട്ടം കണ്ണനല്ലൂർഠൗൺ 8ാം വാർഡിൽ നടന്ന ചതുഷ്കോണ മത്സരത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച കുടുമ്പശ്രീ പ്രവർത്തകനായ സജാദിന്റെ വിജയം യുഡിഎഫിന്റെ സിറ്റിംങ് സീറ്റ് പിടിച്ചെടുത്താണ്.
ഇടതുമുന്നണിയും യുഡിഎഫും എസ്ഡിപിഐ അയ്യും പരസ്പരം നടത്തിയ തീപാറും പോരാട്ടത്തിൽ വോട്ടർമാർ 48 വോട്ട് അധികം നൽകി വാർഡിനെ ചുവപ്പണിയിച്ചു.പോൾ ചെയ്ത1752 വോട്ടിൽ 551 വോട്ടുകൾ ഇടതുമുന്നണി നേടി എസ്ഡിപിഐ 503, ലീഗ് 426 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി ഇവിടേയും കോൺഗ്രസ് കാല് വാരിയെന്നാണ് ലീഗിന്റെ സംശയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here