കായംകുളം പത്തിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഇടതു സ്ഥാനാർത്ഥി ലീലാ ഗോഗുൽ ആണ് പി.പി.ഇ. കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്.തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് പോസിറ്റിവ് ആയ ഇവർ 11 ദിവസം ചികിത്സയിലായിരുന്നു.പതിനൊന്നാം ദിവസം ടെസ്റ്റ് നെഗറ്റിവ് ആയതിനെ തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ ഇവർ എത്തിയത്.
ഇടതു പക്ഷ സ്ഥാനാർത്ഥിയായ് മത്സരിച്ച് വിജയിച്ച ലീല ഗോഗുലിനെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ വേദിയിലെത്തിച്ചത്.സർക്കാരും ആരോഗ്യ പ്രവർത്തകരും കോവിഡ് രോഗികൾക്കു് നൽകുന്ന പരിചരണം ഒരിക്കലും മറക്കാൻ കഴിയുന്നതല്ലന്ന് ലീല ഗോകുൽ പറയുന്നു.
Get real time update about this post categories directly on your device, subscribe now.