വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍

തമിഴ്‌നാട്ടില്‍ ഭരണം ലഭിച്ചാല്‍ സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്ന് കമൽഹാസന്റെ മക്കള്‍ നീതി മയ്യം .വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയം.

രജിനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും വ്യക്തമാക്കി.

അതിനിടെ കമലിനൊപ്പം സഹകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയതായും ധാരണയിലെത്തിയെന്നുമാണ് ആം ആദ്മി തമിഴ്‌നാട് ഘടകം വിശദീകരണം നൽകിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News