ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപണം; സ്ത്രീകളെ ഉള്‍പ്പെടെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവര്‍ത്തകര്‍

നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു.

കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് ആക്രമണം നടന്നത്. പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു, മുസ്ലിം ലീഗുകാർ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

കാസര്‍കോട് ജില്ലയില്‍ ലീഗിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായ രീതിയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് തിരിച്ചടി നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News