തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ കാലാവധി അവസാനിച്ച 1191 തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സത്യപത്രിജ്ഞയാണ് ഇന്ന് നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും തെരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും.

സ്കൂൾ പ്രവേശനോൽസവം പോലെ കളർഫുൾ ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ചിലർക്ക് ആദ്യമായി ജനപ്രതിധിയായതിൻ്റെ പകപ്പ് , പരിചയ സമ്പന്നർക്ക് ഇതെത്ര കണ്ടതാണെന്ന ഭാവം. പുതുമുഖങ്ങളെയും ,പഴയ മുഖങ്ങളെയും ജീവനക്കാർ പൂക്കൾ നൽകി സ്വീകരിച്ചു.

1191 തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങ് ജനാധിപത്യത്തിൻ്റെ മാറ്റ് വിളിച്ചോതി. ത്രിതല പഞ്ചായത്തുകളിൽ വരണാധികാരികളും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനുകളിലും കളക്ടർമാരും ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഈ അംഗമാണ് മറ്റുള്ളവരെ സത്യപ്രതിജ്ഞ ചെയ്യിച്ചത്.

എൽഡിഎഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞ എടുത്തപ്പോൾ യു ഡി എഫ്, ബി ജെ പി അംഗങ്ങൾ ദൈവനാമത്തിലും ഈശ്വരനാമത്തിലുമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് യോഗത്തിൽ വായിച്ചു.

നവംബർ 12 നാണ് കഴിഞ്ഞ തദ്ദേശ ഭരണ സമിതികളുടെ കാലാവധി അവസാനിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീണ്ടതോടെ തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലായി. ഒരു മാസത്തിലധികമായി തുടരുന്ന ഉദ്യോഗസ്ഥ ഭരണം ഇതോടെ ഭരണസമിതികൾക്ക് വഴിമാറി. ഇന്നലെ കാലാവധി അവസാനിച്ച തദ്ദേശസ്ഥാപനങ്ങളിലാണ് ഇന്ന് ഭരണ സമിതികൾ അധികാരമേറ്റിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News