പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും.

ഈ മാസം 28ന് ഒരു ദിവസം മു‍ഴുവന്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ 5 വരെയും ചോദ്യം ചെയ്യാനാണ് അനുമതി.

ഓരോ മണിക്കൂറിനിടയില്‍ 15 മിനിട്ട് വിശ്രമവും അനുവദിക്കണം. കേസില്‍ റിമാന്‍ഡിലായ ഇബ്രാഹിംകുഞ്ഞ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇപ്പോ‍ഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ക‍ഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തളളിയിരുന്നു. പിന്നാലെയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് മൂവാറ്റുപു‍ഴ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News