കർഷക പ്രക്ഷോഭം 26-ാം ദിവസം; കർഷക നേതാക്കളുടെ റിലെ നിരാഹാര സമരം ആരംഭിച്ചു

ആളിക്കത്തി കർഷക പ്രക്ഷോഭം 26-ാം ദിവസം. കർഷക നേതാക്കളുടെ റിലെ നിരാഹാര സമരം ആരംഭിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവൻ സമരത്തിൽ പങ്കെടുത്തു.നിയമങ്ങൾ പിൻവലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ ഗസിപൂരിന് സമീപം തടഞ്ഞതിനെ തുടർന്ന് കർഷകർ ദില്ലി_മീററ്റ് ദേശീയപാത പൂർണമായും ഉപരോധിച്ചു.

26-ാം ദിവസത്തിലേക്കെത്തുമ്പോൾ സമരം കൂടുതൽ ശക്തിപ്പെട്ടുകഴിഞ്ഞു. കർഷക നേതാക്കൾ സമരവേദികളിൽ റിലെ നിരാഹാര സമരം ആരംഭിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം.

തമിഴ്നാട്ടിൽ നിന്നും കർഷകർ ദില്ലിയിലേക്ക് ട്രാക്ട്രർ റാലി നടത്തുമെന്നാണ് തമിഴ്‌നാട് കർഷകരുടെ മുന്നറിയിപ്പ്. 33 കർഷകർ മരണപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാനുള്ള വഴികൾ കേന്ദ്രസർക്കാരും തേടുന്നില്ല. കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഗസിപൂരിൽ കര്ഷകർക്കൊപ്പം സമരത്തിന്റെ ഭാഗമായി.

കേരളത്തിൽ കാർഷിക നിയമങ്ങൾക്കെതിരായി ബദൽ നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയ വിജയരാഘവൻ ഈ മാസം 23ന് കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി തിരിവനത്തപുരത്തു പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധം ഉൽഘാടനം ചെയ്യുമെന്നും വ്യക്തമാക്കി. സമരത്തിന് പിന്നിൽ രാഷ്ട്രീയമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയം കര്ഷകവിരുദ്ധമാണെന്നതെന്നും വിയരാഘവൻ വിമർശിച്ചു.

അതേ സമയം ടോൾ പ്ലാസകളിൽ പിരിവ് നിർത്തലാക്കും, പ്രധാനമന്ത്രിക്കേതിരായ പ്രതിഷേധം ശക്തമാക്കുമെന്നതുമുള്ള മുന്നറിയിപ്പുകൾ നല്കിയതോടെ കർഷക സംഘടനകളെ വീണ്ടും കേന്ദ്രസർക്കാർ ചർച്ചക്ക് വിളിച്ചു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറാണ് കാത്തു നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News