വെള്ളാപ്പള്ളിയെ പ്രതി ചേർക്കണം; കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ

കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ. വെള്ളാപ്പള്ളിയെ പ്രതി ചേർക്കണമെന്ന് കോടതി. ആലപ്പുഴ സിജെഎം കോടതിയുടേതാണ് നിർദേശം.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസിലാണ് വെള്ളാപ്പള്ളിയെ പ്രതി ചേർക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

വെള്ളാപ്പള്ളി നടേശൻ, സഹായി കെ.കെ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. മാരാരിക്കുളം പോലീസിനോട് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.

ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നായിരുന്നു മഹേശ ൻറെ ഭാര്യ ഉഷാദേവി യുടെ ഹർജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News