സിസ്റ്റർ ലിനിയുടെ സ്മരണാർത്ഥം സ്‌മൃതിമണ്ഡപം ഒരുക്കി തലശ്ശേരി ഗവണ്‍മെന്‍റ് ഹോസിപ്റ്റൽ

കാലമെത്ര ക‍ഴിഞ്ഞാലും കേരളീയരുടെ മനസ്സില്‍ മായാത്ത നീറ്റലാണ് സിസ്റ്റർ ലിനിയുടെ മരണം. ലിനിയുടെ മരിക്കാത്ത ഓർമ്മകള്‍ക്കായി സ്മാരകം തീര്‍ക്കുകയാണ് തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റല്‍.

ലിനിയുടെ ചിത്രം പതിച്ച സ്മാരകം പണിതാണ് സഹജീവികള്‍ക്കായി സ്വന്തം ജീവിതം ത്യജിച്ച ലിനിയെന്ന മാലാഖയോടുള്ള സ്നേഹാദരവ് ആശുപത്രി അധികൃതര്‍ പ്രകടിപ്പിക്കുന്നത്. ലിനിയുടെ സ്മാരകത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകെ വെെറലായിക്ക‍ഴിഞ്ഞു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.

ഓർമയിലെന്നും … ❤️❤️❤️
സിസ്റ്റർ ലിനിയുടെ സ്മരണാർത്ഥം സ്‌മൃതിമണ്ഡപം ഒരുക്കി തലശ്ശേരി ഗവണ്മെന്റ് ഹോസിപ്റ്റൽ… ❤️❤️❤️

Posted by Subi Suresh on Thursday, 17 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News