ആരാധകരുടെ ചോദ്യത്തിന് മുന്നില്‍ പ്രണയം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്‍ണ

വിമാനം എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന യുവനടിയാണ് ദുര്‍ഗ കൃഷ്‍ണ. താനും സിനിമാനിർമാതാവായ അർജുനും തമ്മിലുള്ള പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ഇപ്പോഴിതാ ദുര്‍ഗ കൃഷ്‍ണയുടെ പ്രണയമാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചാണ് ചര്‍ച്ചാ വിഷയം. ദുര്‍ഗ കൃഷ്‍ണയാണ് പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. അര്‍ജുന്‍ രവീന്ദ്രനാണ് തന്റെ കാമുകന്‍ എന്നാണ് ദുര്‍ഗ കൃഷ്‍ണ പറഞ്ഞത്. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആരാധകന്റെ ചോദ്യത്തിനു മറുപടിയായി ദുർഗ തന്റെ പ്രണയത്തെ പരിചയപ്പെടുത്തിയത്.

കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായി അര്‍ജുന്‍ രവീന്ദ്രന്റെ ഫോട്ടോ പങ്കുവെയ്‍ക്കുകയായിരുന്നു. അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്നും ദുര്‍ഗ കൃഷ്‍ണ പറയുന്നു.

ലൈഫ് ലൈന്‍ എന്നാണ് അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്.

യുവ സിനിമ നിര്‍മാതാവായ അര്‍ജുന്‍ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയിരുന്നു.
ജീവിതത്തില്‍ ഒപ്പമുണ്ടാകുന്നതിനും എന്നും സന്തോഷവതിയാക്കുന്നതിനും നന്ദിയെന്നാണ് ദുര്‍ഗാ കൃഷ്‍ണ പറഞ്ഞത്.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News