കൊവിഡ് മാനദണ്ഡം ലംഘിച്ചു; വാഗമണ്ണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടും

വാഗമണ്ണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി.

ജില്ലാ പൊലീസ് മേധവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും കലക്ടര്‍ വ്യക്തമാക്കി.

60 പേര്‍ പങ്കെടുത്ത നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് 9 പേര്‍ അറസ്റ്റിലാകുകയും ക്ലിഫ് ഇന്‍ എന്ന റിസോര്‍ട്ടില്‍ നിന്ന് പൊലീസ്‌ ലഹരി വസ്തുക്കള്‍ പിടിച്ചെയുക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News