സംസ്ഥാനത്തെ ബാറുകളും ബിയര്‍പാര്‍ലറുകളും നാളെ തുറക്കും

സംസ്ഥാനത്തെ ബാറുകളും ബിയര്‍പാര്‍ലറുകളും നാളെ തുറക്കും. കള്ളുഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും നാളെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം എന്നും നിര്‍ദേശമുണ്ട്.

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി ബാറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു.

അതേസമയം ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കി. നിലവില്‍ ബാറുകളില്‍ പാഴ്സല്‍ വില്‍പ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുകളിലെ ചില്ലറ വില്‍പ്പന നിര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News