കണ്ണൂർ കോർപറേഷനിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മേയർ സ്ഥാനത്തിന് വേണ്ടി കോൺഗ്രസില്‍ തമ്മിലടി

കണ്ണൂർ കോർപറേഷനിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മേയർ സ്ഥാനത്തിന് വേണ്ടി കോൺഗ്രസ്സിൽ തമ്മിലടി.കെ പി സി സി ജനറൽ സെക്രെട്ടറി മാർട്ടിൻ ജോർജ്,കെ പി സി സി അംഗം ടി ഒ മോഹനൻ,മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരാണ് മേയർ സ്ഥാനത്തിനായി വടംവലി നടത്തുന്നത്. മേയറെ തീരുമാനിക്കാൻ ചേർന്ന യു ഡി എഫ് യോഗം തീരുമാനം ആകാതെ പിരിഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തിയ ഒരേയൊരു കോർപ്പറേഷനിൽ മേയർ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കം തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച തർക്കം സത്യപ്രതിജ്ഞയ്ക്ക് ശേഷം രൂക്ഷമായി. കെ പി സി സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെ പി സി സി അംഗവും മുൻ കൗൺ സിലിലെ പാർലമെൻ്ററി പാർട്ടി നേതാവുമായ ടി ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരാണ് മേയർ സ്ഥാനത്തിനായി രംഗത്തുള്ളത്.

പാർട്ടിയിൽ സീനിയർ ആയ മാർട്ടിൻ ജോരജിന് മേയർ സ്ഥാനം നൽകുന്നത്തിലാണ് ലീഗിനും താല്പര്യം.കഴിഞ്ഞ തവണ വിമതനായി മത്സരിച്ച് പിന്നീട് കോണ്ഗ്രെസ്സിൽ തിരിച്ചെത്തിയ പി കെ രാഗേഷ് ഡെപ്യൂട്ടി മേയർ എന്ന പരിചയ സമ്പത്തുണ്ട്. എന്നാൽ കോണ്ഗ്രെസ്സിലെ പി കെ രാഗേഷിന് എതിർക്കുന്നവർ മേയർ സ്ഥാനം നൽകരുത്വന്ന ആവശ്യവുമായി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട. ടി ഒ മോഹനന് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്.

ഇതുവരെ സമവായം ഉണ്ടാകാൻ കഴിയാത്ത സാഹചര്യത്തിൽ കെ സുധാകരനന്റെ വാക്ക് അവസാന വാക്കാകും.മേയറെ തീരുമാണിച്ചാലും തമ്മിലടി തുടരുമെന്നാണ് തുടക്കം നൽകുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News