സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതാണത്രേ ഇപ്പോള്‍ ബിജെപിക്കാരുടെ ഇടയില്‍ ട്രെന്‍ഡ്!

സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപിക്കാരുടെ ഇടയില്‍ ഒരു പുതിയ തരംഗം ആയി മാറുകയാണ് . എന്നാല്‍ സംസ്കൃതം വായിക്കാന്‍ അറിയാത്ത ഒരാള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ എങ്ങനെയുണ്ടാവും.

സംസ്കൃതം മലയാള ഭാഷയില്‍ എ‍ഴുതിയാണ് തലസ്ഥാന നഗരിയിലെ കൗണ്‍ലിലര്‍ സത്യപ്രതിജ്ഞ ചെയ്തത്.സംഗതി പിടിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയിലും ട്രോള്‍ ആയിരിക്കുകയാണ്.

പാലക്കാട് മലമ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡ് (കടുക്കാംകുന്നം) ബിജെപി അംഗം എം.മാധവദാസ്, തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിലെ ജി.എസ്.മഞ്ജു, പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്ത് ഒൻപതാം വാർഡായ വെട്ടൂർ ടൗണിലെ ബിജെപി അംഗം വി.വി.സന്തോഷ് കുമാർ, കോട്ടയത്ത് ബിജെപി അംഗങ്ങളായ നഗരസഭ 41–ാം വാർഡിലെ കെ.ശങ്കരൻ, അയ്‌മനം പഞ്ചായത്തിലെ 15–ാം വാർഡിലെ കെ.ദേവകി, കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ അരവിന്ദ് ശങ്കർ എന്നിവരാണ് സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞയുടെ സംസ്‌കൃത വീഡിയോ പലതും സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.ട്രോളുകളുടെ പെരുമഴയാണ് പലതിനും.കാരണം സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തവരിൽ ഭൂരിഭാഗം പേരും അത് മലയാളത്തിൽ എഴുതികൊണ്ടുവന്ന് വായിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ കൂടി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ വൻട്രോളായി മാറി . കരമന വാർഡിലെ ജി.എസ്.മഞ്ജു മലയാളം കോപ്പി നോക്കി വായിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ബിജെപിയുടെ തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു ജി.എസ് . കരമന വാർഡിൻ്റെ കൗൺസിലർ ആയ മഞ്ജു സത്യപ്രതിജ്ഞ ചെയ്താവട്ടെ സംസ്കൃത്തിലും.സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും.പക്ഷെ ക്യാമറ ചതിച്ചു. സത്യവാചകം എ‍ഴുതി സൂക്ഷിച്ച പേപ്പറില്‍ മലയാള ഭാഷയില്‍ ആണ് സംസ്കൃതം എ‍ഴുതിയിരിക്കുന്നത്.

ബ്രാഹ്മണ അഗ്രഹാരങ്ങൾ ഏറെയുള്ള കരമന നിവാസികളെ കൈയ്യിലെടുുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ബി ജെ പി ഇവിടെ ഇത്തരം ഒരു പരീക്ഷണം നടത്തിയത് .എന്നാൽ സംഗതി ട്രോള്‍ ആയി മാറിയിരിക്കുകയാണ്. അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News