മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് ആരംഭിക്കും

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കൊല്ലത്ത് നിന്ന് ആരംഭിക്കും. വിവിധ മേഖലയിലെ വൈവിധ്യമുളള പ്രമുഖരുമായി മുഖ്യമന്ത്രി കൂടികാ‍ഴ്ച്ച നടത്തും വിധത്തിലാണ് യാത്ര പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കൊല്ലത്ത്നിന്ന് ആരംഭിച്ച് 30 ന് ആലപ്പു‍ഴയില്‍ സമാപിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

തദേശ തിരഞ്ഞടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്‍റെ കേരള പര്യടനം തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രധാന വ്യക്തികളെ നേരില്‍ കാണുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്രയുടെ ഉദ്യേശം
150 ലേറെ പ്രധാന വ്യക്തിത്വങ്ങളുമായി കേരള വികസനത്തെ പറ്റി മുഖ്യമന്ത്രിചര്‍ച്ച നടത്തും.

നിലവില്‍ തന്‍റെ സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അവരോട് വിശദീകരിക്കും. ഭാവി കാലത്തില്‍ കേരള വികസന മാതൃകയെ പറ്റിയുളള നിര്‍ദ്ദേശങ്ങള്‍ അവരില്‍ നിന്ന് സ്വീകരിക്കും.അവരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടിചേര്‍ത്താവും എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക തയ്യാറാക്കുക.

ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് പത്തനം തിട്ടയിലാണ് സമാപിക്കുക. 23 ന് ഉച്ചക്ക് ശേഷം കോട്ടയം. 24 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം, 26 ന് രാവിലെ കണ്ണൂര്‍ ഉച്ചക്ക് ശേഷം കാസര്‍ഗോഡ്, 27 ന് രാവിലെ കോ‍ഴിക്കോട്
ഉച്ചക്ക് ശേഷം വയനാട്, 28 ന് രാവിലെ മലപ്പുറം, ഉച്ചക്ക് പാലക്കാട്, 29 ന് രാവിലെ തൃശൂര്‍, ഡിസംബര്‍ 30ന് രാവിലെ എറണാകുളം, ഉച്ചക്ക് ശേഷം ആലപ്പു‍ഴയില്‍ സമാപിക്കും. ഇടുക്കിയിലെ മുഖ്യമന്ത്രിയുടെ യാത്ര പര്യടന തീയതി പിന്നീട് തീരുമാനിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here